കിസാന്‍ ചാനലുമായി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 25 മെയ് 2015 (18:21 IST)
ദൂരദർശന്റെ പുതിയ ചാനൽ സംരംഭം 'ഡിഡി കിസാൻ' സംപ്രേഷണത്തിന് തയ്യാറായി. കർഷക കേന്ദ്രീകൃതമായ ചാനലിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും.ദിവസവും ഇരുപത്തിനാലു മണിക്കൂർ ലഭ്യമാകുന്ന ചാനലിൽ രാജ്യത്തെ ഗ്രാമീണ മേഖലകളിലെ കാർഷിക സംബന്ധമായ പരിപാടികളാണ് അവതരിപ്പിക്കുക. കർഷകർക്ക് ഏറെ പ്രയോജനകരമാകുന്നതിനാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തിയാണ് പ്രക്ഷേപണം നടത്തുക.

രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും ഭൂരിഭാഗം ജനങ്ങളും കൃഷി ഉപജീവനമാർഗമായി തുടരുന്നതിനാൽ കേബിൾ ആക്ട് പ്രകാരം കിസാൻ ചാനൽ നിർബന്ധിതമാക്കേണ്ടതാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി അരുൺ ജെയ്‌റ്റ്‌ലി വ്യക്തമാക്കി. വിജ്ഞാപനം നിലവിൽ വന്നതോടെ നിർബന്ധമായും സംപ്രേക്ഷണം ചെയ്യേണ്ട ചാനലുകളുടെ എണ്ണം 25 ആയി. അതിനു പുറമെ എല്ലാതരം വരിക്കാർക്കും ചാനലിന്റെ ലഭ്യത ഉറപ്പാക്കാൻ കേബിൾ-ഡി.ടി.എച്ച് ഓപ്പറേറ്റർമാർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :