കോലാപ്പുര്‍|
Last Updated:
ഞായര്‍, 24 മെയ് 2015 (11:53 IST)
പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.പ്രധാനമന്ത്രി നരേന്ദ്ര മോഡിയെപ്പോലെ മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും വിദേശയാത്ര നടത്തിയിരുന്നെന്ന് അമിത് ഷാ പറഞ്ഞു. കോലാപൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
വിദേശപര്യടനത്തില്‍ മാത്രമാണ് മോഡിയുടെ ശ്രദ്ധയെന്നാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ മന്‍ മോഹന്‍ സിംഗിന്റെ യാത്രകളുടെ അതേ അളവില്‍ മാത്രമേ മോഡിയും വിദേശയാത്രകള്‍ നടത്തിയിട്ടുള്ളു. യാത്രകളില്‍ മോഡി കൂടുതല്‍ ശ്രദ്ധിയാകര്‍ഷിച്ചതാണ് വ്യത്യാസമെന്നും അമിത് ഷാ പറഞ്ഞു. എന്‍ ഡി എക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാനാവാത്തതിലാണ് എതിരാളികള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും യുപിഎയുടെ കാലത്ത് രാജ്യത്ത് 12 ലക്ഷം കോടിരൂപയുടെ അഴിമതിയാണ് ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു.