മോഡിയും കെജ്രിവാളും നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍: രാഹുൽ ഗാന്ധി

ന്യൂഡൽഹി| VISHNU N L| Last Updated: ബുധന്‍, 17 ജൂണ്‍ 2015 (18:13 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങളാണെന്നും വാഗ്ദാനങ്ങൾ നൽകിയാൽ രാജ്യത്ത് മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഇരുവരും കരുതുന്നതെന്നും ആരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡൽഹിയിൽ ശുചീകരണ തൊഴിലാളികൾ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊള്ളയായ വാഗ്ദാനങ്ങളാണ് മോഡിയും കേജ്‍രിവാളും നൽകുന്നത്.
എന്നാൽ വാഗ്ദാനങ്ങളിലൂടെ ഒരിക്കലും മാറ്റങ്ങൾ ഉണ്ടാകില്ല. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് അവരുടെ ബുദ്ധിമുട്ടുകൾ നേരിട്ട് അനുഭവിച്ചെങ്കിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ കഴിയൂവെന്നും രാഹുൽ പറഞ്ഞു.

വികസനത്തിന്റെ പേരിൽ പാവപ്പെട്ടവന്റെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം. എന്നാൽ ഈ വികസനം പാവപ്പെട്ടവന് എങ്ങനെയാണ് പ്രയോജനം ചെയ്യുക എന്നു ചോദിച്ചാൽ അവർക്ക് ഉത്തരമില്ല. അത്തരത്തിലുള്ള വികസനം ഇന്ത്യയിലെ ജനങ്ങൾക്കാവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :