ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 17 ജൂണ്‍ 2015 (13:10 IST)
വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് തന്നെ വഴിവിട്ട് സഹായിച്ചെന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കിയതിനെ തള്ളി സുഷമയുടെ ഓഫീസ് രംഗത്ത്. 2014 ഒക്ടോബറില്‍ ലണ്ടനില്‍ പ്രമുഖ ഹോട്ടല്‍ വ്യാപാരി ജോഗിന്ദര്‍ സാന്‍ങ്കര്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവെയാണ് സുഷമ മോഡിയെ കണ്ടത്. എന്നാലത് വ്യക്തിഗത കൂടിക്കാഴ്ച ആയിരുന്നില്ല. ലണ്ടനില്‍ നടന്ന മേഖലാ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയപ്പോഴാണ് സുഷമയും മോഡിയും കണ്ടതെന്നും സുഷമയുടെ ഓഫീസ് പറഞ്ഞു.
ബെന്‍്റ്ലി ഹോട്ടലില്‍ നടന്ന വിരുന്നില്‍ 15 വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തിരുന്നു. ആറേഴു തവണ ലളിത് മോഡിയെ കാണുകയും മൂന്നോ നാലോ തവണ ഫോണ്‍ വഴി സംസാരിച്ചിരുന്നുവെന്നും സുഷമയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിവാദ സംഭവത്തില്‍ സുഷമയുടെ ഭാഗത്തുനിന്നുളള ആദ്യ പ്രതികരണമാണിത്. ലണ്ടന്‍ യാത്രയില്‍ മോഡിയെ കൂടാതെ വ്യവസായി ഗോപി ഹിന്ദുജ, കെയ്ന്ത് വസ് എന്നിവരെയും കണ്ടിരുന്നുവെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.