ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
ചൊവ്വ, 16 ജൂണ്‍ 2015 (17:57 IST)
ലളിത് മോഡി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ച് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. സുഷമ സ്വരാജിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജയ്‌റ്റ്‌ലി പറഞ്ഞു.
സര്‍ക്കാര്‍ ചട്ടവിരുദ്ധമായി ലളിത് മോഡിയെ സഹായിച്ചിട്ടില്ല. നല്ല ഉദ്ദേശ്യത്തോടെയാണ് ലളിത് മോഡിയെ സഹായിച്ചത്.
ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. സുഷമയുടെ നിലപാട് സദുദ്ദേശപരമാണെന്നും പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യത്തിലെ അവരെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ലളിത് മോഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മോഡിക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ടെന്നും അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചു.