തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് മര്‍ഡോക്ക്, ഇമെയിലുകൾ ചോർത്തി: ലളിത് മോഡി

ലളിത് മോഡി , റൂപർട്ട് മർ‍ഡോക്ക് , സുഷമ സ്വരാജ്  ,  ഇന്ത്യന്‍ ക്രിക്കറ്റ്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 17 ജൂണ്‍ 2015 (10:50 IST)
തനിക്കെതിരെ എല്ലാ വിധത്തിലുമുള്ള ആരോപണങ്ങളും ഉന്നയിക്കുന്നത് മാധ്യമ ഭീമനായ റൂപർട്ട് മർ‍ഡോക്ക് ആണെന്ന് ഐപിഎൽ അഴിമതിക്കേസിൽ പ്രതിയായ ലളിത് മോഡി. തന്റെ ഇമെയിലുകള്‍ ചോര്‍ത്തിയത് മര്‍ഡോക്കാണ്. മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള സൺഡേ ടൈംസ് ആണ് ഇമെയിലുകൾ പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സംപ്രേഷണാവകാശത്തെ ചൊല്ലിയാണ് മർ‍ഡോക്ക് തന്നോട് പകരം വീട്ടുന്നതെന്നും ലളിത് മോഡി വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിനായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ സംപ്രേഷണം താന്‍ നല്‍കിയത് സോണി ചാനലിനാണ്. ഇതിന്റെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ആരോപണങ്ങളും വാര്‍ത്തകളും
മര്‍ഡോക്ക് നല്‍കുന്നത്. മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള സൺഡേ ടൈംസ് ആണ് ഇമെയിലുകൾ ചോര്‍ത്തി പ്രസിദ്ധീകരിച്ചതെന്നും മോഡി പറഞ്ഞു. ഇന്ത്യാ ടു‍‍ഡെ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.

അതേസമയം, വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് തന്നെ വഴിവിട്ട് സഹായിച്ചെന്ന് മോഡി വ്യക്തമാക്കിയിരുന്നു. സുഷമസ്വരാജിന്റെ കുടുംബവുമായി 20 വര്‍ഷത്തെ പരിചയമുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ പിന്തുണച്ചു കത്തയച്ചുവെന്നും ലളിത് മോഡി വ്യക്തമാക്കി.

2011ല്‍ ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോഡിയുടെ അപേക്ഷയില്‍ സാക്ഷിയായത് വസുന്ധര രാജയാണെന്നും. ഇടപാടിലെ തന്റെ ബന്ധം ഒരുകാരണവശാലും ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതായും ലളിത് മോഡി വ്യക്തമാക്കി. എന്നാല്‍ വിവാദ രേഖയില്‍ വസുന്ധരയുടെ ഒപ്പില്ലെന്നാണ് വസുന്ധരയുടെ അനുയായികളുടെ പ്രതികരണം. എന്നാല്‍ ഈ വിവാദത്തെക്കുറിച്ച വസുന്ധര രാജസ്‌ന്ധേ ഇതുവരെ പ്രതികരിച്ചിട്ടില്ല. വസുന്ധര രാജ തന്റെ ഭാര്യയുടെ ചികിത്സയില്‍ കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും തന്നെ സഹായിച്ചുട്ടുണ്ട്. തനിക്കെതിരായ കുറ്റം തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനു കഴിഞ്ഞില്ല. മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നും ലളിത് മോഡി പറഞ്ഞു. ഒരു കാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

എന്നാല്‍, മുൻ ധനമന്ത്രി പി ചിദംബരം തന്നെ കുടുക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് മോഡി ആരോപിക്കുന്നു. തന്നെ യുകെയിൽത്തന്നെ നിർത്താൻ യുകെ അധികാരികളുമായി യുപിഎ സർക്കാർ രഹസ്യധാരണ ഉണ്ടാക്കിയിരുന്നു. യുഎസുമായി ഇതേ ധാരണകളുണ്ടായിരുന്നു, മോദി പറയുന്നു. 1,700 കോടി രൂപ തട്ടിച്ചതിന് കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അഭിമുഖത്തിൽ മോദി വെല്ലുവിളിക്കുന്നു. തനിക്കെതിരെ തെളിവു ഹാജരാക്കാനാണ് മോഡി ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :