മോഡി 10 വര്‍ഷം ഭരിക്കും, കെജ്രിവാളിനെ ജനം തെരുവില്‍ നേരിടും...!

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (19:53 IST)
അഴിമതി വിരുദ്ധപോരാട്ടവുമായി ഡല്‍ഹിയില്‍ അധികാരത്തിലേക്ക്‌ ഉയര്‍ന്ന അരവിന്ദ്‌ കെജ്രിവാളും ആംആദ്‌മിപാര്‍ട്ടിയും 2017 ല്‍ ഓര്‍മ്മയാകും. കെജ്രിവാളിനെ ജനം തെരുവില്‍ നേരിടും, ആം ആദ്മി പാര്‍ട്ടി പിളര്‍ന്ന് നാമാവശേഷമാകും, വായിച്ചിട്ട് മറ്റൊരു ഏപ്രില്‍ ഫൂളിനുള്ള ശ്രമമാണെന്ന് വായനക്കാര്‍ ദയവായി തെറ്റിദ്ധരിക്കരുത്. ഇത് ഒരു ജ്യോതിഷ പ്രവചനമാണ്. ജ്യോതിഷം, അന്ധവിശ്വാസം എന്നൊക്കെപ്പറഞ്ഞ്ജ് തള്ളിക്കളയാന്‍ വരട്ടെ. കാരണം ഇത് പ്രവചിച്ച ആള്‍ അത്ര ചില്ലറക്കാരനല്ല.

ആപ്പിന്റെ ആദ്യ ഉയര്‍ച്ചയും തുടര്‍ന്ന്‌ അതിന്റെ വീഴ്‌ചയും കിറുകൃത്യമായി പ്രഖ്യാപിച്ച ആളാണ് ആപ്പിന്റെ ദയനീയ പരാജയം പ്രവചിച്ചിരിക്കുന്നത്. കക്ഷിയാരാണെന്നറിയാമോ? പ്രസിദ്ധ ജ്യോതിഷി സുശീല്‍ ചതുര്‍വേദി. പാര്‍ട്ടീ ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ ആപ്പിനുള്ള പിന്തുണ കോണ്‍ഗ്രസ്‌ പിന്‍വലിക്കുകയോ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരകലാപം ഉണ്ടാകുകയോ ചെയ്യുമെന്ന്‌ 2013 ഡിസംബറില്‍ തന്നെ പറഞ്ഞിരുന്നു. ഇത് രണ്ടും നടന്നു.

എന്നാല്‍ ഈയൊരു കാര്യം കൊണ്ട് മാത്രം ഇയാളെ എങ്ങനെ വിശ്വസിക്കുമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ കേട്ടോളു...
ഇന്ദിരാഗാന്ധി, രാജീവ്‌ എന്നിവരുടെ മരണവും ബിജെപിയുടെ വമ്പന്‍ വിജയവും ഇദ്ദേഹം പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ റിലയന്‍സ്‌ സഹോദരങ്ങളായ മുകേഷ്‌, അനില്‍ പോര്‌, സദ്ദാമിന്റെ വീഴ്‌ച, ചാള്‍സ്‌ ഡയാന വിവാഹമോചനം, എബി വാജ്‌പേയി അധികാരത്തില്‍ വരും, സോണിയ പ്രധാനമന്ത്രിയാകില്ല, പ്രിയങ്ക രാഷ്‌ട്രീയത്തോട്‌ താല്‍പ്പര്യം കാണിക്കില്ല തുടങ്ങിയ കാര്യവും ഇദ്ദേഹം പ്രവചിച്ചിരുന്നതാണ്. അതെല്ലാം കൃത്യമായി സംഭവിച്ചിരിക്കുന്നു.

ഏതായാലും 2012 നവംബറില്‍ അരവിന്ദ്‌ കെജ്രിവാളിന്റെ ബുദ്ധിയില്‍ ഉദയം കൊണ്ട പാര്‍ട്ടിക്ക്‌ വെറും അഞ്ചു വര്‍ഷം മാത്രമേ ആയുസ്സുള്ളു എന്നാണ് സുശീല്‍ ചതുര്‍വേദി പ്രവചിച്ചിരിക്കുന്നത്. ജൂണില്‍ പാര്‍ട്ടി രണ്ടാകുമെന്നും പിളര്‍പ്പ്‌ രൂക്ഷമാകുമെന്നും പറയുന്നുണ്ട്‌. കെജ്രിവാളിന്‌ വരാനിരിക്കുന്നത്‌ ഏറ്റവുംദുര്‍ഘടമായ സമയമായിരിക്കും. 2017 ജനുവരിയോടെ ആംആദ്‌മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാകും. പ്രഭാവം നശിച്ച്‌ അരവിന്ദ്‌ കെജ്രിവാള്‍ അപ്രത്യക്ഷനാകുകയും അദ്ദേഹത്തിനെതിരേ തെരുവില്‍ പ്രതിഷേധം നടക്കുകയും ചെയ്യും. ചിലപ്പോള്‍ കയ്യേറ്റം വരെ ഉണ്ടായേക്കാമെന്നും പറയുന്നു.

ഏതായാലും സുശീലിന്റെ പ്രവചനം ഫലിക്കുന്ന ലക്ഷണങ്ങളൊക്കെയാണ് ഇപ്പോള്‍ കാണുന്നത്. അതിനുള്ള കാരണങ്ങളൊക്കെ പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മോഡീ വിരുദ്ധരായ കോണ്‍ഗ്രസ് ഇടത് രാഷ്ട്രീയ കക്ഷികള്‍ക്ക് ഈ പ്രവചനം അത്ര നല്ലതല്ല പറയുന്നത്. മോഡി തുടര്‍ച്ചയായി കുറഞ്ഞത് 10 വര്‍ഷം അധികാരത്തില്‍ തുടരുമെന്നാണ് സുശീല്‍ പ്രവചിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...