ന്യൂഡല്‍ഹി|
Joys Joy|
Last Modified വെള്ളി, 27 ഫെബ്രുവരി 2015 (08:32 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ശനിയാഴ്ച കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുന്ന പ്രഖ്യാപനങ്ങള്‍ക്ക് ആയിരിക്കും അരുണ്‍ ജയ്‌റ്റ്‌ലി മുന്‍ഗണന നല്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒപ്പം, നികുതിദായകര്‍ക്ക് ആശ്വാസമേകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മ്മാണമേഖലയിലെ മുരിടിപ്പ് മാറ്റാന്‍ ഊര്‍ജം, റെയില്‍വേ, റോഡുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കും.
രാജ്യത്തെ സമ്പാദ്യനിരക്ക് കൂട്ടാന്‍ ആദായനികുതി പരിധി നിലവിലെ രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയേക്കും. ഭവനവായ്പയുടെ പലിശ തിരിച്ചടവിന് ലഭിക്കുന്ന ഇളവ് നിലവിലുളള രണ്ടുലക്ഷത്തില്‍ നിന്ന് രണ്ടരലക്ഷമാക്കും.
പ്രധാനമന്ത്രിയുടെ ' സ്‌കില്‍ ഇന്ത്യ ' പദ്ധതി യുടെ ഭാഗമായി കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിന് ബജറ്റില്‍ തീരുമാനമുണ്ടായേക്കും. പൊട്രോളിയം ഉല്പന്നങ്ങളുടെ എക്‌സൈസ് തീരുവ രണ്ടുതവണയായി സര്‍ക്കാര്‍ കൂട്ടിയതു കൊണ്ട് ഇനി വീണ്ടും കൂട്ടാനുള്ള സാധ്യതയില്ല.