ന്യൂഡല്‍ഹി|
vishnu|
Last Modified വെള്ളി, 20 ഫെബ്രുവരി 2015 (18:25 IST)
മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍ ബജറ്റില്‍ സാധാരണക്കാരന്‍ അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇത്തവണ നിരക്ക് കുറയ്ക്കുന്നതുള്‍പ്പടെയുള്ള ജനപ്രിയ നടപടികള്‍ റെയിവേയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയത് റെയില്‍വേയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി മനോജ് സിന്‍ഹയാണ്. ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ മാത്രം പ്രതീക്ഷകള്‍ വച്ചാല്‍ മതിയെന്നും നിരക്ക് കുറയ്ക്കുന്ന കാര്യത്തേപ്പറ്റി ഓര്‍ക്കുകപോലും വേണ്ടെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
നിലവിലെ നിരക്കുകള്‍ കുറവാണെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കൂടാതെ സര്‍ക്കാരിന്റെ സബ്‌സിഡിയും നല്‍കുന്നുണ്ട്. അതിനാല്‍ ഫെയര്‍ നിരക്കുകളില്‍ കുറവുണ്ടാകില്ലെന്നാണ് മന്ത്രി പറയുന്നത്. ആവശ്യങ്ങള്‍ അധികമാണെന്നും എന്നാല്‍ വരുമാന മാര്‍ഗങ്ങള്‍ പരിമിതമാണെന്നും സിന്‍ഹ പറഞ്ഞു. സംതുലിതമായ ഒരു ബജറ്റാവുമെന്നും ജനതാത്പര്യം മനസിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 100 ശതമാനം നിക്ഷേപം (എഫ്ഡിഐ) അനുവദിച്ചേക്കുമെന്നും മന്ത്രി സൂചന നല്‍കി. നേരത്തെ യാത്രാക്കൂലി വര്‍ധിപ്പിക്കില്ലെന്ന് അദ്ദേഅഹം സൂചനകള്‍ നല്‍കിയിരുന്നു. ഫെബ്രുവരി 23നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. റെയില്‍ ബജറ്റ് 26നും. ആദ്യഘട്ട സമ്മേളനം മാര്‍ച്ച് 20ന് അവസാനിക്കും.