ഫേസ്ബുക്കില്‍ മോഡി ‘വെറുക്കപ്പെട്ടവന്‍‘

മോഡി,ഫേസ്ബുക്ക്,ഇന്ത്യ
തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 21 ജൂണ്‍ 2014 (14:56 IST)
ഫേസ്ബുക്കില്‍ മോഡിക്കെതിരെ പ്രതിഷേധ കൊടുംകാറ്റ്. റെയില്‍വേ യാത്രാ- ചരക്കുകൂലി കൂട്ടിയതോടെ സോഷ്യല്‍ മീഡിയയില്‍ മോദിയെ തള്ളിപ്പറയുന്നവരെക്കൊണ്ട് നിറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായിരുന്ന മോഡിയെ അധികാരത്തിലെത്താന്‍ ഏറ്റവും സഹായിച്ച സോഷ്യല്‍ മീഡിയ തന്നെ ഇപ്പോള്‍ തള്ളിപ്പറയുന്നു.

കോണ്‍ഗ്രസുകാരും കമ്മ്യുണിസ്റ്റുകാരും പരിഹസിക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ഇന്നലെ ബിജെപിക്കാരെ മഷിയിട്ട് നോക്കിയിട്ടൂപോലും ആരെയും കിട്ടിയില്ലെന്ന് ചിലര്‍ പരിതപിക്കുന്നു. ബിജെപിക്കാര്‍ക്ക് ഇന്നലെ കരിദിനമാണെന്നാണ് ചിലര്‍ അടിച്ചുവിട്ടത്. റെയില്‍ യാത്രക്കൂലി വര്‍ധിപ്പിച്ചത് ബിജെപിക്കാര്‍ അറിഞ്ഞ മട്ടില്ലായിരുന്നു.

എന്തിനും ഏതിനും ആദ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്ന നരേന്ദ്ര മോഡി ഇതേക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാതിരുന്നതും പ്രതിയോഗികള്‍ ആയുധമാക്കി. നീണ്ട ഇടവേളയ്ക്കു ശേഷം മന്‍മോഹന്‍ സിംഗിന്റെ ചിരിക്കുന്ന മുഖവും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. പോസ്റ്റുകള്‍ക്ക് നൂറിനുമുകളില്‍ ഷെയറുകളാണ് ലഭിക്കുന്നത്. ചിലതിന് 1000 ഷെയറുകള്‍ വരെ കിട്ടിയിട്ടുണ്ട്.

മഹാത്മാവേ മാപ്പ് എന്നെഴുതി ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ധനസുമോദ് ഇട്ട പോസ്റ്റിന്‍ 1000നു മുകളില്‍ ഷെയര്‍ കിട്ടിയിട്ടുണ്ട്.റെയില്‍വേയും അംബാനിമാര്‍ക്ക് തീറെഴുതുമെന്നാണ് ചിലര്‍ പരിഹസിച്ചിരിക്കുന്നത്.

മോഡിയുടെ പഴയൊരു ട്വീറ്റാണ് ആം ആദ്മി പാര്‍ട്ടിക്കാര്‍ ആയുധമാക്കുന്നത്. ബജറ്റിനു മുന്‍പ് പാര്‍ലമെന്റിനെ മറികടന്ന് റെയില്‍വേ ചരക്കു കൂടി വര്‍ധിപ്പിച്ചതിന് പ്രധാനമന്ത്രിക്കെതിരേ രോഷം കൊണ്ട് കത്തെഴുതിയ മോദിയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അവരുടെ പോസ്റ്റ്.

സിനിമാതാരങ്ങ്ലുടെ കമന്റുകള്‍ മറുപടിയായി ചേര്‍ത്തതൊടെ പോസ്റ്റുകള്‍ ചൂടപ്പം പോലെയാണ് പടരുന്നത്. മോഡി 2012 മാര്‍ച്ച് 7ന് ചെയ്ത ട്വീറ്റിനു താഴെ ആപ്പന്മാര്‍ കിലുക്കത്തിന്റെ ഇന്നസെന്റിന്റെ പടം വച്ച് 'എന്നാ ഞാനൊരു സത്യം പറയട്ടെ! എനിക്കത് ഓര്‍മയില്ല' എന്ന പരിഹാസം ചൊരിഞ്ഞ്ഞിരിക്കുകയാണ്‍‍.

വിടി ബല്‍റാം എംഎല്‍എ പതിവുപോലെ ഇക്കുറിയും മോദിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പിആര്‍ വര്‍ക്കിന്റെ ഭാഗമായി മോദി നിരക്ക് അല്‍പം കുറച്ചേക്കുമെന്ന പ്രതീക്ഷയും ബല്‍റാം പങ്കുവയ്ക്കുന്നു. പട്ടണപ്രവേശത്തില്‍ സൈക്കിളില്‍ പോകുന്ന തിലകനെയും ശ്രീനിവാസനെയുമാണ് ചിലര്‍ പരിഹാസത്തിന് ഉപയോഗിച്ചിരിക്കുന്നത്.

തിലകന്റെയും ശ്രീനിയുടെയും ചിത്രം മാറ്റി മോദിയുടെയും മന്‍മോഹന്റെയും പിടിപ്പിച്ച് 'നമ്മള്‍ രണ്ടു പേരുടെയും ശബ്ദം ഒരുപോലെ'യാണല്ലോ എന്ന കമന്റും നല്‍കിയിരിക്കുന്നത്. എന്തായാലും പാചകവാതക വില കൂടി വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ 'മോദി ഫലിത'ങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :