‘ഗുജറാത്ത് മോഡല്‍ മാതൃകാപരം’; മോഡിയെ പിന്തുണച്ച് സിഎന്‍ ജയദേവന്‍ എംപി.

തൃശൂര്‍| Last Modified ശനി, 21 ജൂണ്‍ 2014 (09:52 IST)
നരേന്ദ്രമോഡിയെ പിന്തുണച്ച് സിപിഐയുടെ രാജ്യത്തെ ഏക എംപിയായ സിഎന്‍ ജയദേവന്‍ എംപി. പാര്‍ലമെന്റിലെ മോഡിയുടെ പ്രസംഗം മികച്ചതാണെന്ന് പറഞ്ഞ ജയദേവന്‍ ഗുജറാത്ത് മോഡല്‍ മാതൃകാപരമാണെന്നും പറഞ്ഞു. പാര്‍ലമെന്റില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്നതെന്ന ചില മുതിര്‍ന്ന അംഗങ്ങളുടെ അഭിപ്രായം ശരിയാണെന്നും
സിഎന്‍ ജയദേവന്‍ വ്യക്തമാക്കി.

ജന്മഭൂമി പത്രത്തിന്റെ തൃശൂര്‍ എഡിഷന്‍ ഉദ്ഘാടന ചടങ്ങിലും കോണ്‍ട്രാക്ടേഴ്‌സ് ആസോസിയേഷന്റെ പരിപാടിയിലും മോഡിയെ പരാമര്‍ശിച്ച ജയദേവന്റെ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലും ജയദേവന്‍ പരാമര്‍ശം ആവര്‍ത്തിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :