ന്യൂഡല്‍ഹി|
VISHNU N L|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (13:09 IST)
അന്താരാഷ്‌ട്ര ദിനത്തില്‍ യോഗ പരേഡ് നടത്തി ലോക ശ്രദ്ധയാര്‍ജ്ജിച്ച മോഡിക്കെതിരെ കോണ്‍ഗ്രസ്. മോഡി ഇന്ത്യന്‍ പൈതൃകത്തെ ഏകപക്ഷീയമാക്കുന്നുവെന്നാണ് കൊണ്‍ഗ്രസ് ആരോപിച്ചത്. ഇന്ത്യയുടെ പുരാതന പാരമ്പര്യത്തെ ജനസമ്പര്‍ക്കത്തിന് വേണ്ടിയുള്ള അഭ്യാസമാക്കി ബിജെപി സര്‍ക്കാര്‍ മാറ്റുകയാണെന്നും ചൈനയില്‍ നിന്നും യോഗാ മാറ്റ് ഇറക്കുമതി ചെയ്‌തതിലൂടെ 'മേയ്‌ക്ക് ഇന്‍ ഇന്ത്യ' യെ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
തലക്കെട്ട് സൃഷ്‌ടാവെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ച കോണ്‍ഗ്രസ് ലളിത് മോഡി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും വിമര്‍ശിച്ചു. രാജ്യത്ത് കര്‍മ്മയോഗം വേണ്ടിടത്ത് പ്രധാനമന്ത്രി സ്വന്തം രാജയോഗമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും
യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി പുറത്തുവിടുകയും ചെയ്‌തു.