ന്യൂഡല്‍ഹി|
VISHNU N L|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (12:38 IST)
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ മുതല്‍ദക്ഷിണ ചൈനാ കടലിലെ യുദ്ധകപ്പലില്‍ വരെ ഇന്ത്യന്‍ സൈന്യം ലോകയോഗാദിനം ആചരിച്ചു. സമുദ്രനിരപ്പില്‍ നിന്നും 18800 അടി ഉയരത്തില്‍ മഞ്ഞമൂടിക്കിടക്കുന്ന സിയാച്ചിനില്‍ മൈനസ് നാലു ഡിഗ്രി തണുപ്പില്‍ പ്രത്യേകവസ്ത്രങ്ങള്‍ അണിഞ്ഞാണ് സൈനികര്‍ ചടങ്ങില്‍ പങ്കെടുത്തത്. കാര്‍ഗില്‍, ലഡാക്ക് എന്നിവിടങ്ങളിലും സൈനികര്‍ യോഗയ്ക്കായി ഒത്തുചേര്‍ന്നു.
ദക്ഷിണ ചൈനാ കടലിലുള്ള നാവികസേനാ കപ്പലുകളിലും നാവകര്‍ യോഗചെയ്തു. വ്യോമസേനാ അംഗങ്ങള്‍ കുടുംബങ്ങള്‍ക്കൊപ്പമാണ് ബേസുകളില്‍ യോഗപരിശീലിച്ചത്. ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന യോഗാദിനാചരണത്തില്‍ ആര്‍മി ചീഫ് ദല്‍ബിര്‍ സിങ് സുഹാഗ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹാ, നേവല്‍ അഡ്മിറല്‍ ആര്‍.കെ. ധോവാന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യോഗ ചെയ്തു.