മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ 28 മന്ത്രിമാര്‍ക്കെതിരെയും ഉള്ളത് വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകള്‍; സുരേഷ് ഗോപിക്കെതിരെയുള്ള കേസ് ഇതാണ്

Modi, Prime Minister
Modi, Prime Minister
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജൂണ്‍ 2024 (09:48 IST)
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ 28 മന്ത്രിമാര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ 19പേര്‍ക്കെതിരെയും ഉള്ളത് വധശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, വിദ്വേഷ പ്രസംഗം അടക്കമുള്ള ഗുരുതര ചാര്‍ജുകളാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോമിലാണ് ഇക്കാര്യം പറയുന്നത്. രണ്ടുമന്ത്രിമാര്‍ക്കെതിരെയാണ് വധശ്രമിത്തിന് കേസുള്ളത്. പോര്‍ട്ട്, ഷിപ്പിങ് മന്ത്രി ശാന്തനു താക്കൂര്‍, വിദ്യാഭ്യാസ മന്ത്രി സുകന്ദ മജുംദാര്‍ എന്നിവര്‍ക്കെതിരെയാണ് സെക്ഷന്‍ 307 പ്രകാരമുള്ള കേസുള്ളത്. പെട്രോളിയം മന്ത്രി സുരേഷ് ഗോപിക്കെതിരെയുള്ളത് സ്ത്രീകക്കെതിരെയുള്ള അതിക്രമത്തിനുള്ള കേസാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് അഞ്ചുമന്ത്രിമാര്‍ക്കെതിരെയാണ് കേസുള്ളത്. വിദ്വേഷ പ്രസംഗം നടത്തിയതിന് കേസുള്ളത് എട്ടുമന്ത്രിമാര്‍ക്കെതിരെയാണ്. ഇത്തരത്തില്‍ മന്ത്രി സഭയിലെ 39 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :