സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (11:45 IST)
മോദിയുടെ മൂന്നാം മന്ത്രിസഭയില്‍ എസ് ജയശങ്കര്‍ വിദേശകാര്യമന്ത്രിയായി തുടരും. മോദി മന്ത്രിസഭയില്‍ ഉറപ്പിച്ച ആദ്യ മന്ത്രി സ്ഥാനം ജയശങ്കറിന്റേതാണെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജയശങ്കര്‍ ഇന്ത്യന്‍ നയതന്ത്രത്തിലെ പ്രമുഖനായി ഉയര്‍ന്നുവന്നിരുന്നു. 1977ലാണ് ജയശങ്കര്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേരുന്നത്. പിന്നീട് അമേരിക്കന്‍ ഡിവിഷനിലെ വിദേശകാര്യ അണ്ടര്‍സെക്രട്ടറിയായി.
2013-15കാലയളവില്‍ ചൈനയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു അദ്ദേഹം. പിന്നീട് 2015-18വരെ അമേരിക്കയില്‍ അംബാസിഡറായി. ഇന്ത്യ-അമേരിക്ക ന്യൂക്ലിയാര്‍ നയതന്ത്രത്തില്‍ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധത്തിലും ഇസ്രയേല്‍-ഹമാസ് പ്രശ്‌നത്തിലും ഇന്ത്യയുടെ ഭാഗം ക്ലിയര്‍ ചെയ്യുന്നതില്‍ എസ് ജയശങ്കര്‍ വഹിച്ച പങ്ക് വലുതാണ്.