ആരോപണങ്ങളില്‍ രാജിയില്ല, നേരിടാനുറച്ച് ബിജെപി

ന്യുഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 22 ജൂലൈ 2015 (16:46 IST)
ലളിത് മോഡി, വ്യാപം കേസില്‍ ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടി മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജുവയ്ക്കേണ്ടതില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വിവാദങ്ങളില്‍ ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിയും രണ്ട് മുഖ്യമന്ത്രിമാരും രാജിവയ്‌ക്കേണ്ട ആവശ്യമില്ല. അവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഷാ പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അമിത്ഷാ ഇപ്രകാരം പ്രഖ്യാപിച്ചത്.

പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സത്യസന്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊള്ളാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എം.പിമാരോട് നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണങ്ങള്‍ പൊതുജനത്തിനു മുന്നില്‍ തുറന്നുകാട്ടി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം പ്രതിരോധിക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ്‍ ഇരുവരുടെയും പ്രസ്താവയിലൂടെ വ്യക്തമാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :