കൊടർമ (ജാർഖണ്ഡ്)|
VISHNU N L|
Last Modified ബുധന്‍, 22 ജൂലൈ 2015 (15:16 IST)
ഇന്ത്യയുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ചിത്രത്തിൽ മാല ചാർത്തി ആദരാഞ്ജലി നടത്തിയ ജാർഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ. വിദ്യാഭ്യാസ മന്ത്രിയായ നീര യാദവ് ആണ് വിവാദത്തില്‍ തലയിട്ടത്. കൊടർമയിലെ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രി കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തിയത്. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
ഇതിനു മുന്നോടിയായാണ് അബ്ദുൾ കലാമിന്റെ ചിത്രത്തിൽ ഹാരം ചാർത്തി ആദരവ് അർപ്പിച്ചത്. സംഭവ സമയത്ത് മന്ത്രിയോടൊപ്പം ബിജെപി എംഎൽഎ മനീഷ് ജെയ്സ്‍വാൾ, സ്കൂൾ പ്രിൻസിപ്പൽ തുടങ്ങിയവരും ഉണ്ടായിരുന്നു. ഇവരിൽ ആരും തന്നെ മന്ത്രിയെ പ്രവര്‍ത്തിയില്‍ നിന്ന് വിലക്കിയില്ല.
സംഭവം വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. മഹാന്മാരായ നേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി അവരുടെ ചിത്രത്തിൽ മാല ചാർത്താറുണ്ട്. പല സ്കൂളുകളിലും മാല ചാർത്തിയ പ്രമുഖരുടെ ചിത്രങ്ങളുണ്ട്. കലാം മഹാനായ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ചിത്രത്തിൽ മാല ചാർത്തിയതിൽ തെറ്റൊന്നുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.