ന്യൂഡല്‍ഹി|
Last Updated:
ബുധന്‍, 22 ജൂലൈ 2015 (15:55 IST)
ലളിത് മോഡി വിവാദത്തിലും വ്യാപം അഴിമതിക്കേസിലും പ്രതിരോധത്തിലായ സാഹചര്യത്തില്‍ കേരളത്തിലെ സോളാര്‍ തട്ടിപ്പ് കേസ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യവുമായി ബിജെപി.
ഇരു സഭകളിലും ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി നോട്ടീസ് നല്‍കിയിരിക്കുന്നത്. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകവും ബിജെപി പുറത്തിറക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ആരോപണവിധേയനായ സോളാര്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം മറികടക്കാനുള്ള ബിജെപി നീക്കം.