Last Modified ബുധന്‍, 22 ജൂലൈ 2015 (16:23 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ബോളിവുഡ് താരം നേഹ ധൂപിയ. കനത്ത മഴയെത്തുടര്‍ന്ന്
നഗരത്തില്‍ ഗതാഗതം സ്തംഭിച്ച സാഹചര്യത്തിലായിരുന്നു നേഹയുടെ ട്വീറ്റ്. ‘ഒരു മഴ പെയ്താല്‍ നഗരം നിശ്ചലമാകും. നല്ല ഭരണം എന്നത് സെല്‍ഫി എടുക്കലും, യോഗ ചെയ്യിക്കലുമല്ല, മറിച്ച് പൗരന്മാര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തകയാണെന്നായിരുന്നു നേഹയുടെ ട്വീറ്റ്.’
നേഹയുടെ ട്വീറ്റിന് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ട്വീറ്റിന്
3000 റീട്വീറ്റുകളും 2400 ഫേവറിറ്റ്‌സും ലഭിച്ചു. അതേസമയം താരത്തെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി. ഒരു നടിയെന്ന നിലയ്ക്ക് പരാജയപ്പെട്ട നേഹ ശ്രദ്ധ നേടാന്‍ വേണ്ടി നടത്തുന്ന ശ്രമാണിതെന്ന് മോഡി അനുകൂലികള്‍ ആരോപിച്ചു.