മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാളെ ഫ്ലിപ്കാര്‍ട്ട് കല്ല് കൊടുത്ത് പറ്റിച്ചു!

ഉത്തര്‍പ്രദേശ്| VISHNU.NL| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (19:22 IST)
ബിഗ് ബില്യണ്‍ തട്ടിപ്പായിരുന്നു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ഫ്ലിപ്കാര്‍ട്ടിനെ വെട്ടിലാക്കി കല്ല് വിവാദം. ഫ്ലിപ്പ്കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ കൂടി മോട്ടോ ജി എന്ന മൊബൈല്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് പാഴ്സലായി എത്തിയത് കല്ല്! യുപിയിലെ ഗൌതംനഗര്‍ സ്വദേശിയായ അഭിഷേക് എന്ന ചെറുപ്പക്കാരനേയാണ് ഫ്ലിപ്കാര്‍ട്ട് കല്ല് കൊടുത്ത് പറ്റിച്ചത്.

തനിക്ക് കിട്ടിയ കല്ലിന്റെ ചിത്രവും പാഴ്സലായി അയയ്ക്കാന്‍ ഉപയോഗിച്ച കവറും സഹിതമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതൊടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ബിഗ് ബില്യണ്‍ ഡേ തട്ടിപ്പ് എന്ന ഹാഷ് ടാഗ് നല്‍കിയാണ് അഭിഷേക് ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ട് ഓര്‍ഡര്‍, സാധനം ഡെലിവറി ചെയ്ത കവര്‍, കിട്ടി എന്ന് പറയപ്പെടുന്ന കല്ല് തുടങ്ങിയവയുടെ ചിത്രങ്ങളും അഭിഷേക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ടിനെ ടാഗ് ചെയ്തിട്ടാണ് ഇയാള്‍ ട്വീറ്റുകള്‍ ചെയ്തിരിക്കുന്നത്.

അഭിഷേകിന്റെ അവകാശവാദം സത്യമാണോ എന്നത് ഫ്‌ലിപ്പ്കാര്‍ട്ട് തന്നെ പരിശോധിക്കുകയാണ്. അഭിഷേകിന്റെ ട്വീറ്റുകള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ട് മറുപടി പറഞ്ഞിട്ടുണ്ട്. സംഭവം പരിശോധിച്ചുവരികയാണ് എന്നാണ് ഫ്‌ലിപ്പ്കാര്‍ട്ട് പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം കല്ലുകള്‍ കിട്ടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു
.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :