ഹരിപ്പാട്|
jibin|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (16:05 IST)
ഏത് പൊലീസിനും ഒരു അബദ്ധം പറ്റും, എന്നാല്‍ അബദ്ധം പിണഞ്ഞ പൊലീസിനെ പിടിച്ചതാകട്ടെ സാക്ഷാല്‍ മജിസ്ട്രേറ്റും. ഹരിപ്പാട്
എസ്ഐ എംകെ രാജേഷിനാണ് കോടതിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് പണി കിട്ടിയത്.
ഒരു കേസില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു രാജേഷ്. എസ്ഐ കോടതി മുറിക്കുള്ളില്‍ കേസിന്റെ വിളി കാത്ത് നില്‍ക്കവെ മൊബൈലിലേക്ക് വന്ന കോള്‍ എടുക്കുകയായിരുന്നു. മജിസ്ട്രേറ്റ് കാണാതിരിക്കാന്‍ തൊപ്പി കൊണ്ടു ഫോണ്‍ മറച്ചു പിടിച്ചു സംസാരം തുടരുകയും ചെയ്തു. ഈ കാഴ്ച് കണ്ട മജിസ്ട്രേറ്റ് മൊബൈലില്‍ സംസാരിച്ച ആളെ പിടിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഒരു പൊലീസുകാരന്‍ എസ്ഐയെ മജിസ്ട്രേറ്റിനു മുന്നില്‍ എത്തിച്ചപ്പോള്‍ എസ്ഐയെ അറസ്റ്റ് ചെയ്തതായി കോടതി അറിയിക്കുകയും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എസ്ഐ സ്ഥലം വിടാതെ പ്രത്യേകം നോക്കണമെന്നും പറഞ്ഞശേഷം കോടതി ഉച്ച സമയത്ത് പിരിയുകയായിരുന്നു. ഉച്ചകഴിഞ്ഞു വീണ്ടും വിളിക്കുമെന്ന് രാജേഷിനെ കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.