ജിന്ദ്|
Last Updated:
ചൊവ്വ, 12 ഓഗസ്റ്റ് 2014 (16:56 IST)
പൊതുവെ കുറച്ച് സങ്കുചിത മനസ്ഥിതിക്കാരാണ് പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനേയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരേയും പലപ്പോഴും വളരെ ശക്തമായി എതിര്‍ത്തിരുന്നവരാണ് ഖാപ് പഞ്ചായത്ത് തലവന്മാര്‍ എന്നാല്‍ സാധാരണ ഖാപ് പഞ്ചായത്ത് തലവന്മാരില്‍ നിന്ന് കുറച്ച് വ്യത്യസ്ഥനാണ് കന്ദേല ഖാപിന്റെ തലവനായ തെക്കാറാം കന്ദേല
പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും അവകാശമുണ്ടെന്നും . ഇവ ഉപയോഗിക്കുന്നത് ഓരോ പൗരന്റേയും മൗലികാവകാശമാണെന്നുമാണ് തെക്കാറാം കന്ദേല അഭിപ്രായപ്പെട്ടിരിക്കുന്നത്.
പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈലും ഉപയോഗിക്കുന്നത് ഉത്തര്‍പ്രദേശിലെ ഖാപ് പഞ്ചായത്ത് നേരത്തെ നിരോധിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഖാപ് തലവന്റെ അഭിപ്രായപ്രകടനം