1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Missile fired accidentally in pakistan

പാക്കിസ്ഥാനില്‍ വീണത് ഇന്ത്യന്‍ മിസൈല്‍ തന്നെ, അബദ്ധം പറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ

Missile Fired Accidentally
പാക്കിസ്ഥാനില്‍ വീണത് ഇന്ത്യന്‍ മിസൈല്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്. ഇത് പിന്നീട് ഇന്ത്യ സ്ഥിരീകരിക്കുകയായിരുന്നു. അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയായിരുന്നുവെന്ന് ഇന്ത്യ വിശദീകരിച്ചു. 
 
അറ്റകുറ്റപ്പണികള്‍ക്കിടയിലുണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണത്തിന് കാരണമായത്. സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടാകാത്തതില്‍ ആശ്വാസമുണ്ടെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു. 
അടുത്ത ലേഖനം
ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ വീണത് സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈല്‍