ഹനീഫ വധം: മുഖ്യപ്രതി അന്‍സാറിനെ നാട്ടുകാര്‍ പിടികൂടി

എ, ഐ ഗ്രൂപ്പ് , ഹനീഫ വധം , കോണ്‍ഗ്രസ് , പൊലീസ് , അറസ്‌റ്റ് , കൊലപാതകം
ചാവക്കാട്| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (12:03 IST)
എ, ഐ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫയെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് പിടികൂടി. തൊണ്ടംപിരി വീട്ടില്‍ അന്‍സാറിനെയാണ് (21) പുത്തന്‍കടപ്പുറത്ത് മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ പിടികൂടിയത്.

അതേസമയം, ഹനീഫ വധക്കേസ് പ്രത്യേക അന്വേഷകസംഘാഗമായിരുന്ന ചാവക്കാട് സിഐ അബ്ദുൽ മുനീറിനെ സ്ഥലംമാറ്റി. മുനീറിനെ സ്ഥലംമാറ്റണമെന്ന് ഹനീഫയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂർ സിഐ കെ.സുദർശനും സ്ഥലംമാറ്റമുണ്ട്.

അന്‍സാര്‍ പുത്തൻകടപ്പുറത്തെ സ്വന്തം വീട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഹനീഫയുടെ സഹോദരന്‍ ഉമ്മര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഫ്‌തിയിലെത്തിയെ പൊലീസ് സംഘവും ഹനീഫയുടെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അൻസാറിനെക്കൂടാതെ, ഫസലു, സച്ചിന്‍, ഷാഫി എന്നിവരാണ് മുഖ്യപ്രതികള്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫയുടെ കൊലപാതകത്തിനെ തുടര്‍ന്നുണ്ടായ ഗ്രൂപ്പ് വഴക്കവസാനിപ്പാക്കാന്‍ തയ്യാറാണെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി സിഎന്‍ ബാലകൃഷ്ണനും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം. ഗ്രൂപ്പിനതീതമായി പ്രശ്നം പരിഹരിക്കാൻ ചർച്ചയിൽ ധാരണയായത്. അക്രമം തുടർന്നാൽ ശക്തമായി നേരിടാനും തീരുമാനമായി. ഇതോടെ ഈ മാസം 16 നു തുടങ്ങുന്ന കെപിസിസിയുടെ വികസന ജാഥയുമായി ഐ ഗ്രൂപ്പ് സഹകരിക്കുമെന്ന് ഉറപ്പായി.

(ചിത്രത്തിന് കടപ്പാട് : മാധ്യമം)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :