മാധ്യമപ്രവര്‍ത്തക ചാനല്‍ ഓഫീസിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (12:25 IST)
സ്വകാര്യ ചാനലിലെ വനിത മാധ്യമപ്രവര്‍ത്തക ചാനല്‍ ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു‍. വിഷം കഴിച്ച് അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകരുമായുള്ള തൊഴില്‍ തര്‍ക്കമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ചാനലിന്റെ നോയിഡ ഓഫീസിന് മുന്നിലാണ് അവതാരകയായ മാധ്യമപ്രവര്‍ത്തക ജീവാടുക്കാന്‍ ശ്രമിച്ചത്.

ചാനലിലെ ചില സഹപ്രവര്‍ത്തകരുമായി ഇവര്‍ക്ക് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് താന്‍ രാജിവക്കുന്നതായി കാണിച്ച് ഇവര്‍ മെസേജ് അയച്ചു. ഈ മെസേജ് രാജിയായി കണക്കാക്കി ചാനല്‍ പുറത്താക്കിയതാണ് അവതാരകയെ തളര്‍ത്തിയത്.

ഇതോടെ മാസികമായി തളര്‍ന്ന മാധ്യമപ്രവര്‍ത്തക താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നീട് ചാനല്‍ ഓഫീസിന് മുന്നിലെത്തി വിഷം കഴിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :