കൊച്ചി|
Last Modified വെള്ളി, 23 മെയ് 2014 (09:57 IST)
അമിത യാത്രാക്കൂലി നല്‍കാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകന്റെ ഇരു കൈകളും ഓട്ടോ ഡ്രൈവര്‍ തല്ലിയൊടിച്ചു. കേരള കൗമുദി സബ് എഡിറ്റര്‍ ലെനിന്റെ കൈകളാണ് തല്ലിയൊടിച്ചത്.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് ലെനിനും സുഹൃത്ത് പ്രവീണും എംജി റോഡിലെ കെപിസിസി ജംഗ്ഷനില്‍ നിന്ന് കെഎസ്‌ആര്‍ടി സ്റ്റാന്‍ഡിലേക്കു പോകാന്‍ ഓട്ടോ പിടിക്കുകായിരുന്നു. ഓട്ടോ ഡ്രൈവറായ മുരളി 40 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സാധാരണ 30 രൂപയാണ് കൊടുക്കാറുള്ളതെന്നും അത് നല്‍കാമെന്നും ഇവര്‍ പറഞ്ഞു.
ഇതു സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കുകയാണെന്നും ഓട്ടോ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. പരാതികൊടുക്കുമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് മുരളി ആക്രമണം നടത്തിയത്. ആദ്യം വെള്ളക്കുപ്പിയെടുത്ത് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയെങ്കിലും ജാക്കി ലിവറിന്റെ കമ്പിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു എന്നു ലെനിന്‍ പറഞ്ഞു.
അക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കൈയും ഒടിഞ്ഞ ലെനിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലാണ്. ശസ്‌ത്രക്രിയ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു