അവതാരക ഹോട്ട് ആയി; ക്രിസ്റ്റ്യാനോ പഞ്ചാരയായി

സാവോ പോളോ , ക്രിസ്റ്റ്യാനോ , അന്ദ്രെയാ ഉറാഷ്
സാവോ പോളോ| jibin| Last Modified വെള്ളി, 20 ജൂണ്‍ 2014 (13:18 IST)
കാമുകിമാരും ആരാധകരും വിടാതെ പിടികൂടുകയാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ. പ്രണയത്തിലും കാമുകിമാരുടെ എണ്ണം കൂട്ടുന്നതിലും മിടുക്കനാണ് ഈ പോര്‍ച്ചുഗീസ് സുന്ദരന്‍.

എന്നാല്‍ ലോകകപ്പ് ഫുട്‌ബോളിന് ടീം ബ്രസീലില്‍ എത്തിയതു മുതല്‍ ക്രിസ്റ്റ്യാനോയെ കാമുകിമാര്‍ പിന്തുടരുകയാണ്. ഇതിനാല്‍ താരത്തിന്റെ ശ്രദ്ധ മറ്റെവിടേക്കും പോകാതിരിക്കാന്‍ പോര്‍ച്ചുഗല്‍ ടീം പാടുപെടുകയാണ്. ഇതിനിടയ്ക്കാണ് നാണത്തിന് പുല്ലുവില മാത്രം കല്‍പ്പിക്കുന്ന ബ്രസീലിലെ മുന്‍ മോഡല്‍ കൂടിയായ ടിവി അവതാരകയുമായ അന്ദ്രെയാ ഉറാഷിന്റെ രംഗപ്രവേശം.

സാവോ പോളോയില്‍ പോര്‍ച്ചുഗല്‍ ടീം പരിശീലിക്കുന്നതിന് തൊട്ടരികില്‍നിന്ന് അന്ദ്രെയാ ടീമിനെ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ടീമിനെ മൊത്തത്തില്‍ മത്ത് പിടിപ്പിച്ചു. ഇതോടെ ടീമിന്റെ പരിശീലനത്തിന്റെ താളം തെറ്റി. കൂട്ടത്തില്‍ കൂടുതല്‍ താളം പോയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആയിരുന്നു.

കാരണം തന്റെ മേനിയുടെ അഴക് വ്യക്തമാകുന്ന രീതിയില്‍ നിന്ന് കൊഞ്ചിയും സല്ലപിച്ചും ക്രിസ്റ്റ്യാനോയെ അന്ദ്രെയാ ഹരം കൊള്ളിച്ചു. എന്നാല്‍ ഇത് ക്രിസ്റ്റ്യാനോയുടെ താളം തെറ്റിക്കുമെന്ന് മനസിലാക്കിയ ടീമധികൃതര്‍ അന്ദ്രെയാ ഉറാഷിനെ കൂടുതല്‍ പരീക്ഷണത്തിന് കാത്തുനില്‍ക്കാതെ ഗ്രൌണ്ടില്‍നിന്ന് പുറത്താക്കി.

കഴിഞ്ഞയാഴ്ച പോര്‍ച്ചുഗല്‍ ടീം ബ്രസീലിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ അന്ദ്രെയാ എത്തിയിരുന്നു. പോര്‍ച്ചുഗല്‍ ജേഴ്‌സിയുടെ നിറംപൂശി തന്റെ നഗ്നസൗന്ദര്യം പ്രദര്‍ശിപ്പിച്ചാണ് അന്ദ്രെയാ ക്രിസ്റ്റ്യാനോയെയും കൂട്ടരെയും സ്വീകരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :