ലീവ് ചോദിച്ച ഇന്ത്യക്കാരനെ വെടിവച്ചുവീഴ്ത്തി സ്പോൺസർ, പ്രവാസിയുടെ നില അതീവ ഗുരുതരം

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 21 നവം‌ബര്‍ 2020 (10:45 IST)
ദോഹ: നാട്ടിലേയ്ക്ക് മടങ്ങാൻ ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ സ്‌പോണ്‍സര്‍ വെടിവെച്ചു വീഴ്ത്തി. ദോഹയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. ബീഹാര്‍ സ്വദേശി ഹൈദര്‍ അലിയ്ക്കാണ് വെടിയേറ്റത്. നെറ്റിയിൽ വെടിയേറ്റ അലിയുടെ നില അതീവ ഗുരുതാരമായി തുടരുകയാണ്. ഒക്ടോബര്‍ 29 നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം ഇന്ത്യലേയ്ക്ക് മടങ്ങാൻ ടിക്കറ്റ് എടുത്ത അലി അനുവാദം ചോദിക്കനായി സ്‌പോണ്‍സറുടെ അടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി

തർക്കത്തിനിടെ അലിയുടെ നെറ്റിയിൽ തോക്കുചൂണ്ടി സ്പോൺസർ വെടിയുതിർക്കുകയായിരുന്നു. അലിയുടെ കുടുംബവും. ദോഹയിലെ ഇന്ത്യൻ എംബസിയും വാർത്ത സ്ഥിരീകകിച്ചു. അഞ്ച് പെൺക്കുട്ടികൾ ഉൾപ്പടെ ആറു മക്കളുടെ പിതാവാണ് ഹൈദർ അലി. ആറുവർഷമായി ദോഹയിലെ വെൽഡിങ് കമ്പനിയിലാണ് അലി ജോലി ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് അലി നാട്ടിലേയ്ക് ലിവിന് പോകാൻ ഒരുങ്ങിയത്. അ;ലി വരുന്നത് അറിഞ്ഞ് കുടുംബം വലിയ സന്തോഷത്തിലായിരുന്നു. എന്നാൽ അവിടെനിന്നും വന്ന വാർത്തയുടെ ആഘാതത്തിലാണ് കുടുംബ, എന്ന് അലിയുടെ സഹോദരൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :