കബഡി താരമായി ധ്രുവ്, മാരി സെല്‍വരാജിന്റെ സ്‌പോര്‍ട്‌സ് ചിത്രം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (16:18 IST)
വിക്രമിന്റെ മകന്‍ ധ്രുവിനും ആരാധകര്‍ ഏറെയാണ്. നടന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.നീലം പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചും ചില സൂചനകള്‍ പുറത്തുവന്നു.


തമിഴ്‌നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചുവളരുന്ന നായകന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടുകയും ചെയ്യുന്നു ഒരു യഥാര്‍ത്ഥ കായിക താരത്തിന്റെ ജീവിതകഥയാണ് സിനിമ പറയുന്നതെന്നും പറയപ്പെടുന്നു.

'മാമന്നന്‍' എന്ന സിനിമയുടെ തിരക്കിലാണ് സംവിധായകന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :