ബംഗളൂരു|
VISHNU N L|
Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (11:27 IST)
ഇന്ത്യയുടെ അഭിമാന ഗ്രഹാന്തര ദൌത്യമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അഥവാ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപ്ഥത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി ഐഎസ്‌ആര്‍ഒ. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് ഐഎസ്‌ആര്‍ഒ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് ഇതുവരെ കിട്ടിയ വിവരങ്ങളില്‍ നിന്നും ബോധ്യമായതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. ശാസ്ത്രീയമായ പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്.
ചൊവ്വയിലെ ജീവസാന്നിധ്യം അറിയാനായി മീഥേന്‍ സാന്നിധ്യം അളക്കാന്‍ പേടകത്തില്‍ ഉപകരണമുണ്ടായിരുന്നു. ഇതില്‍ നിന്ന് കിട്ടിയ വിവരങ്ങളടിസ്ഥാനപ്പെടുത്തിയാകാം ഐഎസ്‌ആര്‍ഒ നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം മംഗള്‍യാന്റെ ബഹിരാകാശ ദൗത്യത്തിന് ഒരു വയസ് പൂര്‍ത്തിയാകുമ്പോള്‍ ഐ.എസ്.ആര്‍.ഒ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ചൊവ്വയുടെ അറ്റ്‌ലസ് പുറത്തിറക്കിക്കൊണ്ട്. പേടകത്തിന്റെ കളര്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്താണ് ഭൂപടം തയ്യാറാക്കിയത്.
കാമറ പകര്‍ത്തിയ 350 ചിത്രങ്ങളില്‍ തിരഞ്ഞെടുത്ത 100 എണ്ണം ചേര്‍ത്താണ് ശാസ്ത്ര ഭൂപടത്തിന്റെ മാതൃകയില്‍ ഇത് തയാറാക്കിയത്. ചുവന്ന
ഗ്രഹത്തെക്കുറിച്ചുള്ള ദുരൂഹതകളിലേക്ക് വെളിച്ചം വീശുന്നതാണ് ചിത്രങ്ങള്‍. 2014 സപ്തംബര്‍ 14 നാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് പിഎസ്എല്‍വി- സി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പേടകം 300 ദിവസങ്ങളെടുത്താണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.
ആറുമാസമാണ് ആയുസ്സ് നിശ്ചയിച്ചിരുന്നതെങ്കിലും മംഗള്‍യാന്‍ പേടകം ഇതിനോടകംതന്നെ നിര്‍ണായകവിവരങ്ങള്‍ നല്‍കി. നിശ്ചയിച്ച കാലാവധി കഴിഞ്ഞെങ്കിലും വര്‍ഷങ്ങളോളം ദൗത്യം തുടരാന്‍ 35 കിലോഗ്രാം ഇന്ധനം മംഗള്‍യാനില്‍ ശേഷിക്കുന്നുണ്ടെന്ന് ഐഎസ്‌ആരോ പറയുന്നു. അതിനാല്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ ഇനിയും ഇന്ത്യയ്ക്കാകും. മംഗള്യാന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഭാഗമായി 'ഫിഷിങ് ഹാംലറ്റ് ടു മാര്‍സ്' എന്ന പേരില്‍ നവംബര്‍ അഞ്ചിന് ഒരു പുസ്തകവും ഐഎസ്ആര്‍ഒ പുറത്തിറക്കുമെന്ന് ചെയര്‍മാന്‍ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു.