ഡല്‍ഹിയില്‍ ചൊവ്വാഴ്ചകള്‍ ഇനി 'കാര്‍ ഫ്രീ’

Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (15:45 IST)
ഡല്‍ഹിയില്‍ ഇനിമുതല്‍ ചൊവ്വഴ്ചകളില്‍ കാറുകള്‍ നിരത്തിലിറങ്ങില്ല. ചൊവ്വാഴ്ചകള്‍ 'കാര്‍ ഫ്രീ ഡേ' ആയി ആചരിക്കാനുള്ള ഡല്‍ഹിക്കാരുടെ തീരുമാനത്തെത്തുടര്‍ന്നാണിത്.ഇതിന്റെ ആദ്യ ഘട്ടമായി കഴിഞ്ഞ ദിവസം നഗരവാസികള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചു.

തീരുമാനം നടപ്പാകുന്നതോടെ ചൊവ്വാഴ്ചകളില്‍ ആരും കാറുകള്‍ പുറത്തിറക്കില്ല. മലിനീകരണ നിയന്ത്രണത്തിന്റെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായാണിത്.സിറ്റി പോലീസിന്റെ നേതൃത്വത്തിലാണ് കാര്‍ ഫ്രീ ഡേ നടപ്പിലാക്കുന്നത്. ഡല്‍ഹിയുടെ പ്രാന്ത നഗരമായ ഗുര്‍ഗാവിന്റെ മാതൃക പിന്തുടര്‍ന്നാണ് തലസ്ഥാനവും കാര്‍ ഫ്രീ ഡേ നടപ്പിലാക്കിയിരിക്കുന്നത്.

'കാര്‍ ഫ്രീ ഡേ'യുടെ ആദ്യ ദിനത്തില്‍ തലസ്ഥാനത്തെ നിരത്തുകളില്‍ പതിനായിരത്തിലേറെ കാറുകളുടെ കുറവുണ്ടായെന്നാണ് കണക്കുകള്‍. നഗരാതിര്‍ത്തിക്കുള്ളില്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങളുടെ അളവിലും കാര്യമായ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :