Last Updated:
തിങ്കള്‍, 27 ജൂലൈ 2015 (18:03 IST)
കോന്നി സംഭവത്തിലെ അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്
കോന്നിയില്‍ ചൊവ്വാഴ്ച്ച ഹര്‍ത്താല്. കോന്നി നിയോജകമണ്ഡലത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. എല്‍ഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
ദുരൂഹസാഹചര്യത്തില്‍ കോന്നിയില്‍ നിന്നു കാണാതായ മൂന്നു പ്ലസ്ടു വിദ്യാര്‍ഥിനികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആര്യയുടെ സംസ്‌കാരം കഴിഞ്ഞ ദിവസമാണ് നടന്നത്. കഴിഞ്ഞ ഒമ്പതിന് കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ 13ന്
ഒറ്റപ്പാലം റെയില്‍വേട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളില്‍ ആതിര, രാജി എന്നിവരെ മരിച്ച നിലയിലും ആര്യയെ പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്.