ലണ്ടൻ|
VISHNU N L|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (14:49 IST)
ചൊവ്വാ ഗ്രഹത്തിൽ പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റി ഭൂമിയിലേക്കയച്ച ചിത്രങ്ങല്‍ കണ്ട് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ ഞെട്ടിത്തരിച്ചു. മറ്റൊന്നുമല്ല. ക്യൂരിയോസിറ്റി പേടകത്തെ നോക്കി ഒരു കറുത്ത സ്ത്രീ രൂപം ചൊവ്വയുടെ ഉപരിതലത്തില്‍ നില്‍ക്കുന്നു. ചൊവ്വയുടെ പ്രതലത്തിൽ നിന്ന് ബഹിരാകാശത്തേക്ക് നോക്കി നിൽക്കുന്നതുപോലെയാണ് രൂപം കാണപ്പെടുന്നത്.
ചിത്രം വൈറലായതോടെ പലതരത്തിലുള്ള വാദങ്ങളും മറുവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്. രണ്ടു കൈകളുണ്ടെന്നും തലയിൽ മുടിയുണ്ടെന്നും മാറിടമുണ്ടെന്നും കണ്ടെത്തിയതായി വാർത്തകൾ പ്രചരിക്കുന്നു. സ്ത്രീയുടെ പ്രതിമയോ ജീവനുള്ള രൂപമോ ആണിതെന്നും വാദങ്ങൾ ഉയരുന്നുണ്ട്. പക്ഷേ നാസാ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രതിമയാണെങ്കിൽ ഇത്രനാൾ കൊണ്ട് അതു നശിക്കേണ്ടതാണെന്നും അതുകൊണ്ട് അത് ജീവനുള്ള സ്ത്രീയാണതെന്നുമാണ് ഒരു വാദം. ആ രൂപം ക്യൂരിയോസിറ്റിയെ വീക്ഷിക്കുകയാണെന്നും വേറൊരു വാദമുണ്ട്. എട്ട് മുതൽ പത്തു സെന്റീമീറ്റർ വരെ ഉയരമുണ്ടെന്നും വാദമുയർത്തിയവർ പറയുന്നു. ദിവസങ്ങൾക്കു മുൻപ് ചൊവ്വയിൽ ഞണ്ടിനെ കണ്ടതായുള്ള വാർത്തകളും വന്നിരുന്നു.