തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 31 ഡിസംബര്‍ 2014 (16:53 IST)
സംസ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്ന മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിട്ടാല്‍ നിലവിലെ പ്രശ്നങ്ങള്‍ തീരുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിനാല്‍ മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിട്ടാല്‍ നിലവിലെ സര്‍വ്വ പ്രശ്നങ്ങള്‍ക്കും അറുതി വരുമെന്ന് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും
രമേശ് ചെന്നിത്തല പറഞ്ഞു. ഏത് വിധത്തിലുള്ള മാവോയിസ്റ്റ് ഭീഷണിയേയും ശക്തമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രഫ വിജിനിയസ് സാസ ചെയര്‍മാനായ ഏഴംഗ ഉന്നതതല സമിതിയാണ്
മാവോയിസ്റ്റുകളെ തോക്ക് കൊണ്ട് നേരിടുന്നത് തിരിച്ചടിയാകുമെന്ന് വ്യക്തമാക്കിയത്. പിന്നോക്കമേഖലയില്‍ അടിസ്ഥാന സൗകര്യവികസനം കുറ്റമറ്റതാക്കിയാലെ മാവോയിസ്റ്റ് ഭീഷണിക്ക് പരിഹാരമാവുകയുള്ളുവെന്ന് പ്രഫ വിജിനിയസ് സാസ ചെയര്‍മാനായ റിപ്പോര്‍ട്ടില്‍ പറയുന്നു. മാവോയിസ്റ്റുകളെ സൈനികമായി നേരിടുന്നതിനെ ശക്തമായിട്ടാണ് റിപ്പോര്‍ട്ട് എതിര്‍ക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.