1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. krishnapillai statue attack case , krishnapillai statue

കൃഷ്ണപിള്ള സ്മാരകം: വിഎസിന്റെ പങ്കില്‍ സൂചനയില്ല

കൃഷ്ണപിള്ള സ്മാരകം
കൃഷ്ണപിള്ള സ്മാരകം തര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പങ്കില്‍ സൂചനയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പികൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പങ്കുണ്ടെന്ന് മാരാരിക്കുളം മുന്‍ ഏരിയ സെക്രട്ടറി ടികെ പളനി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്മാരകം തകര്‍ത്ത സംഭവത്തില്‍ പളനിയുള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു.  

മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്നും തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടികെ പളനി അടക്കമുള്ളവര്‍ ഇതിന്റെ പിന്നിലുണ്ടെന്നും വിഎസ് പറഞ്ഞു. വിഎസിന് കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും വിഎസ്സിന്റെ ആരാധകരാണ് സ്മാരകം തകര്‍ത്തതെന്നുമാണ് പളനി പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin