മാവോയിസ്റ്റ് ഭീഷണി; പൊലീസുകാര്‍ക്കും കാവല്‍!

തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (08:26 IST)
സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ശക്തമായതിനേ തുടര്‍ന്ന് സുരക്ഷാ ഭീഷണിയുള്ള പൊലീസ്സ്റ്റേഷനുകളില്‍ സായുധ കാവല്‍ ഏര്‍പ്പെടുത്തുന്നുന്നു. കൂടാതെ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും ആയുധധാരികളായ കാവല്‍ക്കാരെ പ്രത്യേകം ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പുകളെ തുടര്‍ന്നാണ് ഈ മുങ്കരുതലുകള്‍. തിരുവനന്തപുരം ജില്ലയില്‍ ആകും ആദ്യമായി ഇത്തരം സുരക്ഷാ സംവിധാനം നടപ്പിലാക്കുക.

ഭീഷണി മുന്‍നിര്‍ത്തി സെക്രട്ടേറിയറ്റിലും പൊലീസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയതായി കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. സെക്രട്ടേറിയറ്റില്‍ പതിവു സുരക്ഷയ്ക്കു പുറമെ സായുധരായ 10 പേരടങ്ങുന്ന സ്ട്രൈക്കിങ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. വിഎസ്എസ്സി, വിമാനത്താവളം എന്നിവയുള്‍പ്പെടെ കേന്ദ്ര സ്ഥാപനങ്ങള്‍ക്കു സുരക്ഷ നല്‍കുന്ന സി‌ഐഎസ്‌എഫ് സുരക്ഷ ഇനി കൂടുതല്‍ ശക്തമാക്കും.

ടെക്നോപാര്‍ക്ക് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളിലും പരിസരത്തും പൊലീസ് പട്രോളിങ് കൂടുതല്‍ ഏര്‍പ്പെടുത്തി. ഇവരുടെ കൈയിലും ആയുധം കരുതാന്‍ നിര്‍ദേശിച്ചു. ഇതിനു പുറമെ ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ വിവരവും ഉടന്‍ ശേഖരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. മൂന്നു ദിവസം കൊണ്ട് ഈ വിവര ശേഖരണം പൂര്‍ത്തിയാക്കാ‍നാണ് പൊലീസ് ലക്ഷ്യമിടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :