തച്ചങ്കരിയുടെ സ്ഥാനക്കയറ്റം: അറിയില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (14:43 IST)
ടോമിന്‍ തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുകൂടാതെ നടപടിനേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടിവരുമെന്നും ചെന്നിത്തല പ്രതികരിച്ചു.

നേരത്തെ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ഐ ജി ടോമിന്‍ തച്ചങ്കരിയ്ക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനമായിരുന്നു.
അഭ്യന്തര വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സ്ഥാനക്കയറ്റം സംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ യോഗത്തില്‍ ആഭ്യന്തര മന്ത്രി പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് നിയമനമെന്നാണ് സൂചന.ഈ വിഷയത്തില്‍ കേന്ദ്രത്തിനോട് അനുമതി ചോദിക്കാനിരിക്കയാണ് തീരുമാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :