അനുബന്ധ വാര്‍ത്തകള്‍
- Breaking News: രവിചന്ദ്രന്‍ അശ്വിന് വിരമിക്കുന്നതായി റിപ്പോര്‍ട്ട്
- Rathan Tata: രത്തൻ ടാറ്റയ്ക്ക് ഭാരത രത്ന നൽകണം, ആവശ്യവുമായി മഹാരാഷ്ട്ര സർക്കാർ
- അന്ന് ബിൽ ഫോർഡ് അധിക്ഷേപിച്ചു, കടക്കെണിയിലായ ജാഗ്വർ ഏറ്റെടുത്ത് ടാറ്റയുടെ പ്രതികാരം
- Breaking News: അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍; എഡിജിപി അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായി റിപ്പോര്‍ട്ട്
- Breaking News: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴി നല്കിയ സ്ത്രീ പരാതിയുമായി രംഗത്ത്
Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അന്തരിച്ചു
2004 മുതല്‍ 2014 വരെ രണ്ട് ടേമുകളിലായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു
Manmohan Singh
Manmohan Singh Passes Away: ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി മന്മോഹന് സിങ് (92) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ഇന്ന് വൈകിട്ട് മന്മോഹന് സിങ്ങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
2004 മുതല്‍ 2014 വരെ രണ്ട് ടേമുകളിലായി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചു. 1991 മുതല്‍ 1996 വരെ ഇന്ത്യയുടെ ധനകാര്യമന്ത്രി കൂടിയായിരുന്നു മന്മോഹന് സിങ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്മാരില് ഒരാള്‍ കൂടിയാണ്.