മാമ്പഴങ്ങള്‍ക്ക് മേലുള്ള നിരോധനം നീക്കണമെന്ന് യുറോപ്യന്‍ യുണിയനോട് ആനന്ദ്‌ ശര്‍മ്മ

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (16:36 IST)
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മാമ്പഴങ്ങള്‍ക്ക് മേലുള്ള നിരോധനം നീക്കണമെന്ന് വാണിജ്യ മന്ത്രി ആനന്ദ്‌ ശര്‍മ്മ യുറോപ്യന്‍ യുണിയനോട് ആവസ്യപ്പെട്ടു. വിലക്ക് ഇന്ത്യയും യൂറോപും തമ്മിലുള്ള വാണിജ്യ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് ആനന്ദ്‌ ശര്‍മ്മ അഭിപ്രായപ്പെട്ടൂ.

വിലക്കില്‍ പ്രധിഷേധം പ്രകടിപ്പിച്ചുകൊണ്ട് ആദ്ദേഹം യൂറോപ്യന്‍ യൂണിയന് കത്തെഴുതി. മാമ്പഴങ്ങള്‍ക്കുള്ളില്‍ കീടങ്ങളെ കണ്ടെത്തിയെന്ന കാരണത്താ‍ല്‍ 2015 ഡിസംബര്‍ വരെ ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങളുടെ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നു.

മാമ്പഴങ്ങള്‍ക്കു പുറമെ തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികളിലും ഇതേ കാരണാത്താല്‍ നിരോധനം കൊണ്ടുവന്നിരുന്നു. ഇന്ത്യയില്‍ നിന്നു വരുന്ന ഉല്‍പ്പന്നങ്ങളിലെ കീടങ്ങള്‍ യൂറോപ്പിന്റെ കാര്‍ഷിക മേഘലയ്ക്ക് ഭീഷണിയാണെന്നാണ് അവരുടെ വാദം. വിലക്കിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാമ്പഴത്തിന്റെ വില കുത്തനെ ഇടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :