ഇടുക്കി ജലാശയത്തില്‍ മീന്‍പിടിക്കാന്‍ എത്തിയ രണ്ട് പേരെ കാണാതായി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 16 ജൂണ്‍ 2021 (19:35 IST)
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ കാക്കത്തോട് കെട്ടു ചിറയ്ക്കടുത്ത് ഒഴുക്കന്‍ പാറയില്‍ മീന്‍ പിടിക്കാന്‍ എത്തിയ രണ്ട് പേരെ കാണാതായി. ഉപ്പുതറ മാട്ടുത്താവളം സ്വദേശി ജോയിസ് (31), ഇല്ലിക്കല്‍ മനേഷ് (31) എന്നിവരാണ് ജലാശയത്തില്‍ മുങ്ങിത്താണത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാണിക്കകത്ത് രതീഷ് (31) രക്ഷപ്പെട്ടു.


കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് ഇവര്‍ മീന്‍ പിടിക്കാന്‍ എത്തിയത്. കരയില്‍ നിന്ന് വല വീശുന്നതിനിടെ ജോയിസ് കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഇയാളെ രക്ഷിക്കാനായി മനേഷ് വെള്ളത്തിലേക്ക് ചാടി. എന്നാല്‍ ശക്തമായ ഒഴുക്കില്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് രതീഷ് സമീപ വാസികളെ വിവരം അറിയിച്ചു.

നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രാ സൗകര്യം തീരെയില്ലാത്ത സ്ഥലമായതിനാല്‍ ഫയര്‍ഫോഴ്സും പോലീസും ഏതാനും വൈകി. തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്തിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :