മണ്ണിനടിയില്‍ രത്‌നമുണ്ട്; മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടാന്‍ ശ്രമിച്ച് യുവാവ്

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (11:02 IST)

രത്‌നം ഒളിഞ്ഞിരിപ്പുണ്ടെന്ന് പറഞ്ഞ് മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. 31 വയസ്സുള്ള ജി.സായ് കുമാര്‍ എന്ന യുവാവാണ് സിംഹക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രത്‌നം ഉണ്ടെന്ന് പറഞ്ഞ് അന്വേഷിച്ചിറങ്ങിയത്. ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് മുകളില്‍ യുവാവ് ഇരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മൃഗശാല അധികൃതര്‍ സംഭവം പൊലീസില്‍ അറിയിച്ചു. യുവാവിന് മാനസികമായ വെല്ലുവിളികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :