പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ‌പ്രൊഫൈൽ ഉണ്ടാക്കിയ യുവാവ്, പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ ഇതിൽ പോസ്റ്റ് ചെയ്തിരുന്നു.

റെയ്‌നാ തോമസ്| Last Modified ശനി, 4 ജനുവരി 2020 (11:25 IST)
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് പ്രതികാരമായി കാമുകിയുടെ പേരിൽ ഫെ‌യ്‌ക്ക് പ്രൊഫൈൽ ഉണ്ടാക്കിയ യുവാവ് അറസ്റ്റിൽ. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ‌പ്രൊഫൈൽ ഉണ്ടാക്കിയ യുവാവ്, പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകൾ ഇതിൽ പോസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടി പരാതി നൽകിയതോടെയാണ് അറസ്റ്റ്. മുംബൈ സ്വദേശിയാണ് യുവാവ്.

നഗരത്തിലെ പ്രധാന വേശ്യയെന്നാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ സെൽഫ് ഡിസ്‌ക്രിപ്‌ഷൻ നൽകിയത്. ഇത് വളരെ വേഗം വൈറലായി. പെൺകുട്ടിയുടെ സുഹൃത്താണ് ഇക്കാര്യം കണ്ടെത്തിയത്.

ഇയാളോട് ചോദിച്ചപ്പോൾ താനാണ് ഫെയ്‌ക്ക് പ്രൊഫൈലുകൾ ഉണ്ടാക്കിയതെന്ന് ഇയാൾ സമ്മതിച്ചു. ഇതിന് ബന്ധം തുടരാൻ തയ്യാറല്ലെങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കളെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :