നിർഭയ കേസ്; പ്രതികളെ ഒരേസമയം തൂക്കിലേറ്റും, സൌകര്യം ഒരുക്കി തിഹാർ ജയിൽ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 3 ജനുവരി 2020 (09:55 IST)
കേസിലെ നാല് പ്രതികളേയും ഒരേസമയം തൂക്കിലേറ്റാനുള്ള സൌകര്യം തീഹാർ ജയിലിൽ ഒരുങ്ങുന്നു. നിലവിൽ ഒരാളെ തൂക്കിലേറ്റാനുള്ള സംവിധാനം മാത്രമാണുള്ളത്. 4 പേരേയും ഒരുമിച്ച് തൂക്കിലേറ്റാനുള്ള സൌകര്യം ഒരുക്കുന്ന തിരക്കിലാണ് ജയിൽ അധികൃതർ.

4 പേരുടെയും ശിക്ഷ ഒരേ സമയം നടപ്പാക്കണമെന്ന നിർദേശം ഉയർന്നതോടെയാണ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്. അതേസമയം, ശിക്ഷ നടപ്പാക്കരുതെന്നും വധശിക്ഷ ഒഴിവാക്കാൻ ഇനിയും സാധ്യതയുണ്ടെന്നും കാട്ടി മൂന്ന് പ്രതികൾ ജയിൽ അധികൃതരെ സമീപിച്ചു.

പ്രതികളുടെ പുനഃ‌പരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ 7 ദിവസത്തിനുള്ളിൽ ദയാഹർജി സമർപ്പിക്കണമെന്നു വ്യക്തമാക്കി അധികൃതർ പ്രതികൾക്ക് സമർപ്പിച്ച നോട്ടീസിനു മറുപടിയായിട്ടാണ് തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവകാശമുണ്ടെന്നു പ്രതികൾ അറിയിച്ചത്. എന്നാൽ, നാലാം പ്രതിയായ മുകേഷ് നോട്ടിസിനു മറുപടി നൽകിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :