സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബംഗാളില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഒരു സീറ്റും ഇല്ല; താനിത് ആഗ്രഹിച്ചിരുന്നില്ലെന്ന് മമത

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (12:51 IST)
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബംഗാളില്‍ ആദ്യമായാണ് ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കാതെ പോകുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെ തുടര്‍ഭരണം നടത്തിയത് ഇടതുപക്ഷമായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റേയും ഈ ദയനീയ പരാജയം താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി പറഞ്ഞു. ഇവരെ സംപൂജ്യരായി കാണാന്‍ താന്‍ ആഗ്രഹിച്ചില്ലെന്ന് അവര്‍ പറഞ്ഞു.

പ്രതിപക്ഷത്ത് ബിജെപിയേക്കാള്‍ താന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെയാണ് ആഗ്രഹിച്ചിരുന്നതെന്ന് മമത പറഞ്ഞു. ബിജെപിക്ക് ലഭിച്ച സീറ്റുകള്‍ ഇടതുമുന്നണിക്കായിരുന്നു ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് അവര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :