മുല്ലപ്പള്ളി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണം: ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ്

ശ്രീനു എസ്| Last Modified ചൊവ്വ, 4 മെയ് 2021 (10:24 IST)
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ്. മുല്ലപ്പള്ളി ഇനിയും അധ്യക്ഷ സ്ഥാനത്ത് കടിച്ചു തൂങ്ങുന്നത് നാണക്കേടാണെന്നും കെ സുധാകരനെ അധ്യക്ഷനാക്കണമെന്നും സി രഘുനാഥ് ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വം തന്നെ അപമാനിച്ചതായും ഇതില്‍ എഐസിസിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കനത്ത തോല്‍വില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആലപ്പുഴയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റും അമ്പലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ എം ലിജു രാജിവച്ചിട്ടുണ്ട്. കൂടാതെ അരൂരില്‍ തോറ്റ ഷാനിമോള്‍ ഉസ്മാനും നേതൃത്വത്തെ വിമര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :