ബംഗാളില്‍ രഥയാത്ര നടത്താൻ മമത അനുവദിച്ചില്ലെങ്കിൽ മഹാറാലി നടത്തും: അമിത് ഷാ

അമിത് ഷാ, ബംഗാള്‍, മമത, മമത ബാനര്‍ജി, Amit Shah, Bengal, Kolkata, Mamata Banerjee
കൊല്‍ക്കത്ത| Last Modified ചൊവ്വ, 22 ജനുവരി 2019 (20:06 IST)
ബംഗാളില്‍ രഥയാത്ര നടത്താൻ മുഖ്യമന്ത്രി ബാനര്‍ജി അനുവദിച്ചില്ലെങ്കിൽ മഹാറാലി നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. റാലിയും തടയാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിൽ എല്ലാ വീടുകളുടെയും കതകിൽ മുട്ടി പ്രചാരണം നടത്തുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

മമത ബാനര്‍ജി ബംഗാളിൽ ജനാധിപത്യത്തെ കശാപ്പുചെയ്തതായി മാൾഡയില്‍ നടന്ന റാലിയിൽ അമിത് ഷാ ആരോപിച്ചു. കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തേതില്‍ നിന്ന് ഇപ്പോഴത്തെ ബംഗാളിന് മാറ്റമൊന്നുമില്ല. അന്ന് ജനങ്ങള്‍ എങ്ങനെ നിസഹായരായിരുന്നുവോ അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും - അമിത് ഷാ പറഞ്ഞു.

തൃണമൂൽ ഭരണം ബംഗാളിൽ തുടരണോ വേണ്ടയോ എന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് തീരുമാനിക്കും. ബംഗാളിന്റെ പ്രൗഢി തിരികെ കൊണ്ടുവരാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത് - അമിത് ഷാ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :