അനുബന്ധ വാര്‍ത്തകള്‍
- ചവറയില്‍ യുഡിഎഫ് പ്രചരണത്തിന് ആവേശകരമായ തുടക്കം
- നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ പരസ്യം നല്‍കാം
- അമിത് ഷാ വർഗീയതയുടെ ആൾരൂപം, ഇവിടെ വന്ന് വിരട്ടലൊന്നും വേണ്ട: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
- നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദിഖും ട്വെന്റി 20യിൽ: സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
- ആറന്മുളയിൽ വീണാ ജോർജ്, മട്ടന്നൂരിൽ കെകെ ശൈലജ, അരൂരിൽ ദലീമ: സിപിഎമ്മിന് ഇക്കുറി 11 വനിതാ സ്ഥാനാർഥികൾ
ഒരു ദിവസം രാജ്യത്തിന്റെ പേരുമാറ്റി നരേന്ദ്രമോദി എന്നാക്കും: പരിഹാസവുമായി മമത ബാനര്‍ജി
ഒരു ദിവസം രാജ്യത്തിന്റെ പേരുമാറ്റി നരേന്ദ്രമോദി എന്നാക്കുമെന്നും അത് വിദൂരമല്ലെന്നും പ്രധാനമന്ത്രിയെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വനിത ദിനത്തില്‍ പങ്കെടുത്ത റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. സ്റ്റേഡിയത്തിന് സ്വന്തം പേര് നല്‍കുകയും കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ചിത്രം നല്‍കുകയും ചെയ്ത പ്രധാനമന്ത്രി തന്റെ ചിത്രം ബഹിരാകാശത്തേക്ക് വിടുകയും ചെയ്യുന്നു. ഇനി വരാനുള്ളത് രാജ്യത്തിന് അദ്ദേഹത്തിന്റെ പേരിടുന്ന ദിവസമാണെന്നും മമത പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്താണ് ബിജെപി നേതാക്കള്‍ കൊല്‍ക്കത്തയില്‍ എത്തുന്നതും കള്ളങ്ങള്‍ പറയുന്നതെന്നും അവര്‍ ആക്ഷേപിച്ചു.