1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 11 Women candidates for cpm

ആറന്മുളയിൽ വീണാ ജോർജ്, മട്ടന്നൂരിൽ കെകെ ശൈലജ, അരൂരിൽ ദലീമ: സിപിഎമ്മിന് ഇക്കുറി 11 വനിതാ സ്ഥാനാർഥികൾ

വീണാ ജോർജ്
നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപട്ടിക അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ 11 വനിതകൾ പാർട്ടിക്കായി മത്സരരംഗത്തുണ്ടാകുമെന്ന് റിപ്പോർട്ട്. ആദ്യ ഘട്ട സ്ഥാനാർഥി സാധ്യത പട്ടിക പ്രകാരം കുണ്ടറയിൽ നിന്നും മേഴ്‌സിക്കുട്ടിയമ്മയും ആറന്മുളയിൽ വീണാ ജോർജും അടക്കമുള്ളവർ മത്സരിക്കും എന്നാണ് സൂചന.
 
തരൂരിൽ മന്ത്രി എ‌‌കെ ബാലന്റെ ഭാര്യ പികെ ജമീലയുടെ പേര് ആദ്യ പറഞ്ഞുകേട്ടിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ആ തീരുമാനം പിൻവലിക്കുകയായിരുന്നു. ആറ്റിങ്ങലിൽ നിന്നും ഒ എസ് അംബിക, കായംകുളത്ത് യു പ്രതിഭ,അരൂരിൽ ദലീമ ജോജോ, ആലുവയിൽ ഷെല്‍ന നിഷാദ്, കൊയിലാണ്ടിയിൽ വണ്ടൂരിൽ  പി.മിഥുന,ഇരിങ്ങാലക്കുടയിൽ ആര്‍.ബിന്ദു,കോങ്ങാട് കെ.ശാന്തകുമാരി, മട്ടന്നൂരിൽ നിന്നും മന്ത്രി കെകെ ശൈലജയും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
അടുത്ത ലേഖനം
എല്ലാ കാർഡുകാർക്കും മണ്ണെണ്ണ: നീല, വെള്ള കാർഡുകാർക്ക് സ്പെഷ്യൽ അരി ഇല്ല