വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 1 ഫെബ്രുവരി 2021 (12:04 IST)
നിയമസാഭാ തെരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന സംസ്ഥാനങ്ങളിൾക്ക് ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ. കേരളം, പശ്ചിമ ബംഗാൾ തമിഴ്നാട്, അസം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ബജറ്റ് അവതരണത്തിൽ ഇടക്കിടെ പരാമർശിക്കപ്പെടുന്നുണ്ട്. കേരളത്തിന്റെ ദേശീയ പാതാ വികസനത്തിന് 65,000 കോടിയാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 1,100 കിലോമീറ്റർ ദേശിയപാതാ വികസനത്തിനാണ് തുക അനുവദിച്ചിരിയ്ക്കുന്നത്. മുംബൈ-കന്യാകുമാർ വാണിജ്യ ഉടനാഴിയും ഈ പാക്കേജിൽ ഉൾപ്പെടും. കൊച്ചി മെട്രോ 11.5 കിലോമീറ്റർ കൂടി നീട്ടും. രണ്ടാം ഘട്ടത്തിന് 1,957 കോടി നൽകും. ചെന്നൈ മെട്രോയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. ദേശീയ പാതാ വികസനത്തിൽ തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപയും, പശ്ചിമ ബംഗാളിന് 95,000 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിരിയ്ക്കുന്നത്