കൊച്ചി|
VISHNU.NL|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (17:17 IST)
ഇന്ത്യയില്‍ നിര്‍മ്മിക്കാം (മേക്ക് ഇന്‍ ഇന്ത്യ) കാമ്പയിന് നാളെ തുടക്കമാകും. ഇന്ത്യയേ നിക്ഷേപ സൌഹൃദ രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിനാണ് മേക്ക് ഇന്‍ ഇന്ത്യ. ഉത്പാദന രംഗത്ത് ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യവും ഇതിനൊടൊപ്പമുണ്ട്.
25ന് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മേക്ക് ഇന്‍ ഇന്ത്യ' കാമ്പയിന്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ ദേശീയതല ഉദ്ഘാടനത്തോടൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരിപാടി നടക്കും.
പ്രാദേശികമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് ഇന്ത്യയില്‍ത്തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അവസരങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുക, മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുക, മികച്ച നിക്ഷേപകരെ കണ്ടെത്തുക എന്നിവയാണ് പദ്ധറ്റിയുടെ ലക്ഷ്യങ്ങള്‍. കൂടാതെ ആഗോള തലത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് ശ്രദ്ധ നേടിക്കൊടുക്കുക എന്നതും ലക്ഷ്യങ്ങളാണ്.
കാമ്പയിനോടനുബന്ധിച്ച് ഇന്ത്യയില്‍ നിക്ഷേപത്തിന് സാധ്യതയുള്ള പത്തു മേഖലകളില്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ 30 ഓളം രാജ്യങ്ങളില്‍ നിന്നായി 3,000 കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ക്ഷണിക്കും. ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കാനും ആവശ്യമായ അനുമതികള്‍ നല്‍കുന്നതിനുമായി വ്യവസായ നയ - പ്രോത്സാഹന വകുപ്പിന് കീഴില്‍ എട്ടംഗ സമിതി രൂപവത്കരിക്കുന്നുണ്ട്.
വാര്‍ഷിക ഉത്പാദന വളര്‍ച്ച 10 ശതമാനമാക്കി ഉയര്‍ത്തി അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനാണ് പരിപാടി.
ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും നടക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് പുറമെ ഏതാനും വിദേശ രാജ്യങ്ങളിലും 'മേക്ക് ഇന്‍ ഇന്ത്യ' കാമ്പയിന്‍ സംഘടിപ്പിക്കും. വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ ഫിക്കിയും ഇതില്‍ പങ്കാളിയാകും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര എന്നിവര്‍ പരിപാടിയില്‍ പങ്കാളികളാകും. ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷാ, സി.കെ. ബിര്‍ള, ശശി റൂയിയ, അജയ് ശ്രീറാം എന്നീ വ്യവസായികളും പരിപാടിയില്‍ പങ്കെടുക്കും. ഇവര്‍ ഉള്‍പ്പെടെ ഇതിനോടകം ഏതാണ്ട് 500 വ്യവസായികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.